ഡി.എ കുടിശിക അനുവദിക്കണം

Friday 03 February 2023 12:53 AM IST

കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4 ഗഡു ഡി.എ അടിയന്തരമായി അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ടി.യു.സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അജിമോൻ പൗലോസ്, കെ.മിനിമോൾ, കെ.എ. റിബിൻ, ഷൈനി ബെന്നി, ജോസി വർഗീസ്, തോമസ് പീറ്റർ ,ടീന സേവ്യർ, കെ.ബി. നിസാം, ജോർജ് ജോസഫ് , പി.സമീർഎന്നിവർ സംസാരിച്ചു. ഉപജില്ലാ ഭാരവാഹികളായി പി.സമീർ (പ്രസിഡന്റ്) വി.പി. ഫ്രാൻസിസ് (സെക്രട്ടറി), ജൂലിയാമ്മ മാത്യു (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Advertisement
Advertisement