ഗുണനിലവാര പരിശോധന
Friday 03 February 2023 12:07 AM IST
തൃക്കാക്കര: വാട്ടർ ടാങ്കറുകളിൽ ഫ്‌ളാറ്റുകളിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശേഖരിക്കുന്ന ഉറവിടങ്ങളിലെത്തി ഗുണനിലവാര പരിശോധന നടത്തുവാൻ താലൂക്ക്തല കമ്മിറ്റികൾക്ക് ജില്ലാ കളക്ടർ ഡോ.രേണുരാജ് നിർദേശം നൽകി. പാറമടകളിൽ നിന്ന് ജലം ശേഖരിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. താലുക്ക്തലത്തിലെ കുടിവെള്ള സ്രോതസുകൾ കണ്ടെത്തുന്നതിനും നിർദേശം നൽകി. ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ. ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുടെ ഭാഗമായി രൂപികരിച്ചതാണ് താലൂക്ക്തല കമ്മിറ്റികൾ. ഫെബ്രുവരി 20 നകം താലുക്ക്തല കമ്മിറ്റികൾ ചേർന്ന് പരിശോധനകൾ നടത്തണം. സ്‌കൂളുകളിൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്നും കളക്ടർ നിർദേശിച്ചു.