പെറ്റ് ഷോയ്ക്ക് ഇന്ന് തുടക്കം

Friday 03 February 2023 12:42 AM IST

കൊച്ചി: മെട്രോയും എം ക്ലബും സംയുക്തമായി നടത്തുന്ന പെറ്റ് ഷോയും വളർത്തു മൃഗങ്ങളുടെ പ്രദർശനവും ഇന്ന് ആരംഭിക്കും. കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗ് സ്ഥലത്താണ് മേള നടക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഷോ കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്റ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും.

4,5 തീയതികളിൽ രാവിലെ 11ന് മേള ആരംഭിക്കും. മൂന്ന് ദിവസവും വൈകിട്ട് മൂന്ന് ഫൺ ഡോഗ് ഷോകൾ ഉണ്ടാകും. വളർത്തു മൃഗങ്ങൾക്ക് വിവിധ കാറ്റഗറികളിൽ മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്. വിവിധയിനം വിദേശ നായകൾ, പൂച്ചകൾ, കോഴി, എക്‌സോട്ടിക് പെറ്റ്‌സ് ,അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ പ്രദർശനമാണുള്ളത്.