കേരള സീനിയർ സോഫ്റ്റ്‌ബാൾ ടീമിനെ കെ.കെ.നിഹാദ് നയിക്കും

Friday 03 February 2023 12:23 AM IST

പത്തനംതി​ട്ട​ : ഒറീസയിൽ നടക്കുന്ന ദേശീയ സീനിയർ സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിയായ കെ.കെ.നിഹാദ് പുരുഷ ടീമിന്റെ ക്യാപ്ടനായും പത്തനംതിട്ട സ്വദേശിയും കാതോലിക്കേറ്റ് കോളേജ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ റിജു വി.റെജി വൈസ് ക്യാ​പ്ടനുമായി തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന കോച്ചിംഗ് ക്യാമ്പിൽ നിന്നാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം അംഗങ്ങൾ ​ : കെ.കെ.നിഹാദ് (ക്യാ​പ്ടൻ), റിജു വി.റെജി (വൈസ് ക്യാ​പ്ടൻ), ജോർജ്ജ് സക്കറിയ, ഡെൽവിൻ സി ജോർജ്ജ്, ജിമിത്ത്.പി, ജിബിൻപാൽ.വി.ജെ, ശ്രീരാജ്.സി വി, വിനീത്.ആർ, അജ്മൽ.പി.പി, വിഷ്ണു.എസ്, എബിൻ.ആർ.എസ്.നായർ, മുഹമ്മദ് ഫാസിൽ എ.വി, സുർജിത്ത് സിംഗ്, ജോബിൻ ജോസഫ്, ആഷിക്ക് എം.അനിൽ, ര​ക്ഷക്ക്. കോച്ച് : റിയാസ് കെ.എൻ, മാനേജർ :​ അനിൽ എ.ജോൺസൺ.