ശരീര സൗന്ദര്യ മത്സരം
Friday 03 February 2023 12:40 AM IST
അടൂർ: കേരള സർവ്വകലാശാല ശരീര സൗന്ദര്യ മത്സരത്തിൽ അടൂർ സെന്റ് സിറിൾസ് കോളേജിലെ രാഹുൽ.എച്ച് ചാമ്പ്യനായി.
വിവിധ വിഭാഗത്തിൽ 16 കോളേജുകളിൽ നിന്നായി 58 മത്സരാർത്ഥികൾ പങ്കെടുത്തു. ഡോ.ബൈജു പി ജോസിന്റെ അദ്ധ്യക്ഷതയിൽ അടൂർ ഡിവൈ.എസ്.പി ആർ.ബിനു വിജയികളെ പ്രഖ്യാപിച്ചു. കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.റസിയ കെ. ഐ മുഖ്യാതിഥിയായിരുന്നു. മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.ജോൺ എം.ജോർജ്, ഡോ.മനു ഉമ്മൻ, ഡോ.എ.കെ.തോമസ്,പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ, ഡോ.സൈമൺ തരകൻ, ജോൺ വർഗീസ്,ജെൻസി കടുവങ്കൽ, ജോർജ് അനിയൻ, ഷിബു ചിറക്കരോട്ട് എന്നിവർ പ്രസംഗിച്ചു. 20 പോയിന്റ് നേടിയ ആതിഥേയരായ സെന്റ് സിറിൾസ് കോളേജ് ഓവറോൾ കിരീടം നേടി.