ജനശ്രീ മിഷൻ വാർഷിക സമ്മേളനം

Friday 03 February 2023 12:45 AM IST

പത്തനംതിട്ട : ജനശ്രീ മിഷൻ പതിനാറാം വാർഷിക സമ്മേളനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. 272 വീടുകൾ സൗജന്യമായി പാവങ്ങൾക്ക് പണിതുനൽകിയ ഡോ.എം.എസ്.സുനിൽ, ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് ജയശ്രീ ജ്യോതി പ്രസാദ്, ദേശീയ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് അഭിജിത്ത് അമൽ രാജ് എന്നിവരെ ആദരിച്ചു. കാട്ടൂർ അബ്ദുൽ സലാം, ലീലാ രാജൻ, സൂസൻ മാത്യു, മുണ്ടപ്പള്ളി സുഭാഷ്, മോഹനൻപിള്ള, രാജു കെ ഫിലിപ്പ്, രഞ്ജിനി സുനിൽ, പ്രകാശ് പി മാത്യു, രജനി പ്രദീപ്, നസീർ എ. റസാക്ക്, എം.സി.ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.