ജല ഗുണനിലവാര പരിശോധന നിരക്ക് കുറച്ചു

Friday 03 February 2023 4:13 AM IST

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ 82 അംഗീകൃത ജല ​ഗുണനിലവാര പരിശോധന ലാബുകളിൽ വാണിജ്യ ആവശ്യത്തിനുള്ള പരിശോധന നിരക്കുകൾ കുറച്ചു. മൂന്നിൽ താഴെ ഘടകങ്ങൾ പരിശോധിക്കുന്നതിന് 100 രൂപ ഫിക്സഡ് ചാർജ് ഏർപ്പെടുത്തി. ഓരോ ഘടകങ്ങൾ മാത്രം പരിശോധിക്കാനുള്ള പുതിയ സംവിധാനവും ഏർപ്പെടുത്തി. വാണിജ്യ ആവശ്യത്തിനുള്ള പരിശോധനകൾക്കായി അഞ്ച് വ്യത്യസ്ത പാക്കേജുകളും പ്രഖ്യാപിച്ചു. ഗാർഹിക വിഭാ​ഗത്തിൽ നിലവിലെ നിരക്ക് തുടരും.

5 പാക്കേജുകളും

നിരക്കും (രൂപയിൽ)​

 ജൈവമാലിന്യ പരിശോധന: 625

17 ഘടകങ്ങൾ ഉൾപ്പെടുന്ന ഫുൾ പാക്കേജ്: 2450 (പഴയ നിരക്ക് 3300)

 ലൈസൻസിംഗ് ആവശ്യങ്ങൾക്കുള്ള പ്രത്യേക പാക്കേജ്: 1590

11 ഘടകങ്ങൾ അടങ്ങുന്ന ജനറൽ പാക്കേജ്: 1625 (പഴയത് 2400)

 സബ് ജില്ല ലാബുകൾക്കായുള്ള പ്രത്യേക പാക്കേജ്: 1150

ഗാർഹിക നിരക്കിൽ മാറ്റമില്ല
ഗാർഹിക വിഭാ​ഗത്തിലെ പരിശോധനയ്ക്കുള്ള നിലവിലെ 850, 500 രൂപ പാക്കേജ് തുടരും. 850 രൂപയുടെ പാക്കേജിൽ ജൈവ ഘടകങ്ങൾ അടക്കം 19 ഘടകങ്ങൾ പരിശോധിക്കും. ജൈവ ഘടകങ്ങൾ മാത്രം പരിശോധിക്കുന്നതാണ് 500 രൂപയുടെ പാക്കേജ്. സർക്കാർ/എയ്ഡഡ് സ്കൂളുകളുടെ പരിശോധനയെയും ​ഗാർഹിക വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 24 ഘടകങ്ങളാണ് പരിശോധിക്കുന്നത്.

ലാബുകളുടെ വിവരങ്ങൾക്ക്

ടോൾഫ്രീ നമ്പർ: 1916

Advertisement
Advertisement