പുലർകാലം പദ്ധതി ഉദ്ഘാടനംചെയ്തു

Friday 03 February 2023 12:18 AM IST
ആർ.ഇ.സി.ഗവ. വൊക്കേഷനൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന

ചാത്തമംഗലം: ആർ.ഇ.സി. ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന "പുലർകാലം" പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷാജു കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന -ജില്ലാ -സബ് ജില്ലാ കലാ- കായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കായികാദ്ധ്യാപകൻ ഹരിദാസനെയും ചടങ്ങിൽ അനുമോദിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പുലർകാലം പദ്ധതിയെക്കുറിച്ച് ജില്ലാ കോ-ഓർഡിനേറ്റർ പ്രവീൺ കുമാർ വിശദീകരണം നടത്തി. എസ്.എം.സി ചെയർമാൻ കെ.രാഘവൻ, എം.പി.ടി.എ ചെയർ പേഴ്സൺ ലിഷപൊന്നി, സുരേഷ് ബാബു, സി.ടി.കുഞ്ഞോയി, പി.ശാലിനി, ഷിജു.എം.ജോസഫ്, എൻ.വന്ദന,സ്മിത, സന്ദീപ് ഹർഷൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി.ജിജി സ്വാഗതവും, പ്രധാനദ്ധ്യാപിക എം.ശ്രീകല. നന്ദിയുo പറഞ്ഞു.