തെങ്ങിൻ തൈ വിതരണം നടത്തി

Friday 03 February 2023 12:19 AM IST
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷിജിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീർത്തട ഘടകം പദ്ധതിയുടെ കായക്കൊടി വില്ലേജ് നീർത്തടത്തിലെ പ്രവൃത്തി ഉദ്ഘാടനം തെങ്ങിൻ തൈ വിതരണം ചെയ്ത് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ നിർവഹിച്ചു. കുന്നുമ്മൽ ബ്ലോക്കിലെ പത്ത് നീർത്തടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിൽ കായക്കൊടി വില്ലേജ് നീർത്തടത്തിൽ ഉത്പ്പാദന സമ്പ്രദായം മെച്ചപ്പെടുത്താൻ (പി.എസ്.എം) ജീവനോപാധി, ആർജവ പ്രവർത്തനങ്ങൾ മുതലായവയിലൂടെയാണ് വിവിധ മണ്ണ് ജല ജൈവസമ്പത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ ലീല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.കെ ഷൈമ , വി.ഇ.ഒ വിപിൻ ,ശ്രീന വാർഡ് കൺവീനർ ടി.പി അജേഷ് എന്നിവർ പ്രസംഗിച്ചു.