പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം

Friday 03 February 2023 12:22 AM IST
അക്ഷരമുറ്റം സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.അമൻ ഫയാസിനെ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ശിവപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ. വിപിൻ ഉപഹാരം നൽകി അനുമോദിക്കുന്നു.

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ശിവപുരം യൂണിറ്റ് സമ്മേളനം ചെറുകഥാകൃത്ത് വി.പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം സംസ്ഥാന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ അമൻ ഫായിസിന് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ വിപിൻ ഉപഹാരം നൽകി. രാമചന്ദ്രൻ വടക്കുമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.എം ഗണേശൻ, പി.പി ബാലൻ, സി.പി ഉണ്ണിനാണു, പി.പി അബ്ബാസ്, ദേവസ്യ.കെ.വർഗീസ്, ആർ.കെ ഇബ്രാഹിം, ശങ്കരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ടി മുഹമ്മദ് സ്വാഗതവും പുഷ്പലത നന്ദിയും പറഞ്ഞു. മങ്കയം രാഘവൻ പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രാമചന്ദ്രൻ വടക്കുമ്പാട്ട് (പ്രസിഡന്റ്), പി.വി സത്യൻ (സെക്രട്ടറി), കെ.കെ രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.