പ്രതിഭകൾക്ക് അനുമോദനം

Friday 03 February 2023 12:26 AM IST
നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികാദ്ധ്യാപകൻ ടോമി ചെറിയാന് മുക്കം പൊലീസ് ഇൻസ്പക്ടർ കെ.പ്രജീഷ് അനുമോദന പത്രം നൽകുന്നു

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സംസ്ഥാന കായികമേളയിലും ശാസ്ത്രമേളയിലും പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളെയും അവരെ സഹായിച്ച കായികാദ്ധ്യാപകനെയും അനുമോദിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഉന്നതവിജയം നേടിയ 14 വിദ്യാർഥികളെയും ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥിയെയും സർവീസിൽ നിന്ന് വിരമിക്കുന്ന സ്പോർട്സ് കോച്ചും സ്കൂളിലെ കായികാദ്ധ്യാപകനുമായ ടോമി ചെറിയാനെയുമാണ് അനുമോദിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന പരിപാടി മുക്കം നഗരസഭാ കൗൺസിലർ എം.കെ യാസർ ഉദ്ഘാടനം ചെയ്തു. മുക്കം പോലീസ് ഇൻസ്പെക്ടർ കെ.പ്രജീഷ് മുഖ്യാതിഥിയായി.പി ടി എ പ്രസിഡന്റ് അബ്ദുൽസലാം മുണ്ടോളി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ ഹസീല, അദ്ധ്യാപകരായ മുഹമ്മദ് റിയാസ് , കെ.ജി അയ്യൂബ്,പുഷ്പലത, പി.ടി.എ വൈസ് പ്രസിഡൻഡ് സതീഷ്പെരിങ്ങാട്ട്, സ്കൂൾ ലീഡർ ഐ.അഭിനവ് എന്നിവർ പ്രസംഗിച്ചു.