ഹെൽത്ത് കാർഡ് വിതരണം നിറുത്തിവയ്ക്കണം: കെ.വി.വി.ഇ.എസ്

Friday 03 February 2023 4:33 AM IST

തിരുവനന്തപുരം: അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം അടിയന്തിരമായി നിറുത്തിവയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്)​ സംസ്ഥാന രക്ഷാധികാരികളായ കെ. ഹസൻകോയ,കമലാലയം സുകു,സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ്,സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ,സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ തുടങ്ങിയവർ സർക്കാരനോട് ആവശ്യപ്പെട്ടു. വ്യാപാരവ്യവസായ മേഖലകളിൾ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരെങ്കിലും തങ്ങൾക്ക് കൈകൂലി വാങ്ങാനുള്ള മാർഗമാക്കി മാറ്റുകയാണെന്നതിന്റെ തെളിവാണ് ഹെൽത്ത് കാർഡ് അഴിമതി. കാർഡ് എടുക്കുവാൻ ആവശ്യമായ സമയം നൽകാത്തതും അഴിമതിക്ക് വഴി തുറന്നു കൊടുത്തു. കാർഡ് വിതരണം അഴിമതി രഹിതമാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കുകയും,സാവകാശം നൽകുകയും വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Advertisement
Advertisement