പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് വാർഷികം

Friday 03 February 2023 12:53 AM IST
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭ വാർഡ് കൗൺസിലർ ഇന്ദുചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭ വാർഡ് കൗൺസിലർ ഇന്ദുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏ.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.എസ്.രാമചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ടി.എ.എൻ.ഭട്ടതിരിപ്പാട്, വി.കെ.ഗോപി, പ്രൊഫ.ഏ.ടി.ളാത്തറ, എസ്.വിജയചന്ദ്രൻ നായർ, എം.പി.പ്രഭാകരൻപിള്ള, എൻ.കെ.സരസമ്മ, സാവിത്രി മനോഹരൻ എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ചവരെ ആദരിച്ചു. ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. ഭാരവാഹികൾ: ഏ.വി.ജോർജ് (പ്രസിഡന്റ്), പ്രൊഫ.ഏ.ടി.ളാത്തറ (സെക്രട്ടറി), ശശികുമാർ എൻ.ആർ (ട്രഷറാർ), കെ.വിജയകുമാർ,ജേക്കബ് ജോർജ് പി. എൻ.കെ.സരസമ്മ (വൈ. പ്രസി.), അരവിന്ദാക്ഷൻ നായർ,സാവിത്രി മനോഹരൻ,ഡോ.കെ.ജെ.ഗ്രെയ്സി (ജോ.സെക്ര.),അനിത എ.നായർ (വനിത കൺവീനർ).