പൈപ്പ് ലൈനിടാൻ പുതിയ റോഡുകളിൽ പാത്തി

Friday 03 February 2023 12:55 AM IST

തിരുവനന്തപുരം: റോഡുകൾ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നതിന് പരിഹാരമായി പുതിയ റോഡുകളിൽ പൈപ്പ് ലൈനുകളും മറ്റും സ്ഥാപിക്കാൻ പാത്തി (ഡക്ട്) നിർമ്മിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.ഇതിനായി റോഡ് ഡിസൈൻ നയം തയ്യാറാവുകയാണ്.റോഡുകൾ വെട്ടിപ്പൊളിക്കുന്നത് അവസാനിപ്പിക്കാനാണ് നടപടി.ഡിസൈൻ നയം ഉടൻ പ്രഖ്യാപിക്കുമെന്നും കുറുക്കോളി മൊയ്തീന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.