സാമ്പത്തിക വളർച്ച 12.01%, കടക്കെണിയിലും വളർന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

Friday 03 February 2023 4:58 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും അതിജീവിച്ച് കേരളം ഈ സാമ്പത്തിക വർഷം 12.01 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. കൊവിഡ് കാലത്ത് നെഗറ്റീവിലേക്ക് ( -8.43) കൂപ്പുകുത്തിയ സ്ഥിതിയിൽ നിന്നാണ് കുതിച്ചുകയറ്രം. 2012-13ന് ശേഷമുള്ള ഉയർന്ന വളർച്ചയാണിത്.

നികുതി നികുതിയേതര വരുമാനം ഈ സാമ്പത്തിക വർഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ട്. തൊഴിലില്ലായ്മ 34.9 ലക്ഷത്തിൽ നിന്ന് 28.4 ലക്ഷമായി കുറഞ്ഞു.

സാമ്പത്തികനില ഭദ്രമാണ്. കൃഷിയിൽ 4.6, വ്യവസായത്തിൽ 3.8, സേവനമേഖലയിൽ 17.3 ശതമാനം വളർച്ച നേടി. ആളോഹരി വരുമാനം ദേശീയ ശരാശരിയായ 1.07ലക്ഷത്തിന് മുകളിലാണ്. 1.62ലക്ഷം.

കൊവിഡ് കാലത്ത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് 20,000 കോടിയുടെ പാക്കേജും ചെറുകിട വ്യവസായങ്ങൾക്ക് 5,650 കോടിയുടെ സഹായവും നൽകിയത് വളർച്ചയ്ക്ക് സഹായിച്ചു. ജനങ്ങൾക്ക് പണമായും തൊഴിലായും ഭക്ഷണമായും സഹായങ്ങൾ നൽകിയും സഹായകരമായി.

ആസൂത്രണ ബോർഡും ധനകാര്യവകുപ്പും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വളർച്ച കണക്കാക്കുന്നത്

മൊത്ത ആഭ്യന്തര ഉത്പാദനം, വ്യവസായ, വാണിജ്യ,വ്യാപാര,കാർഷിക ഉത്പാദന വർദ്ധന, ജനങ്ങളുടെ ജീവിതനിലവാരം, ധനകാര്യകമ്മിഷൻ നിശ്ചയിച്ച വിലനിലവാരം, വിപണിവില എന്നിവയുടെ ശരാശരി എടുക്കും. ഈ സൂചകങ്ങളിലെല്ലാം കേരളം വളരുകയാണ്.

9.04 ലക്ഷം കോടി

ആഭ്യന്തര ഉത്പാദനം

കഴിഞ്ഞവർഷം

9.98 ലക്ഷം കോടി

ഈ സാമ്പത്തികവർഷം

ആയുർദൈർഘ്യം

70 വയസ്

രാജ്യത്ത്

75

കേരളത്തിൽ

മാതൃമരണനിരക്ക് (1000ത്തിൽ)

97 പേർ

രാജ്യത്ത്

19

കേരളത്തിൽ

ശിശുമരണനിരക്ക് (1000ത്തിൽ)

28 പേർ

രാജ്യത്ത്

6

കേരളത്തിൽ

പൊതുകടം 2.19 ലക്ഷം കോടി

കർശന ധനകാര്യ മാനേജ്മെന്റിലൂടെ കടത്തിന്റെ തോത് നിയന്ത്രിക്കാനായി. മുമ്പ് 14.36 ശതമാനത്തിലാണ് ഓരോ വർഷവും കടം പെരുകിയിരുന്നതെങ്കിൽ ഇപ്പോഴത് 10.16ലെത്തി. മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യം ചെയ്താണ് കടബാദ്ധ്യത കണക്കാക്കുന്നത്. നിലവിൽ പൊതുകടം 2.19 ലക്ഷം കോടിയാണ്. 25.90 ശതമാനമായിരുന്നത് 24.26 ആയി താഴ്ന്നു. പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ നിന്നുള്ള ഒന്നേകാൽ ലക്ഷം കോടിയുടെ ആഭ്യന്തരകടവും സർക്കാർ ഗ്യാരന്റി നിന്നിട്ടുള്ള കടങ്ങളും ചേർത്താൽ മൊത്തം ബാദ്ധ്യത 37.13%. ചെലവുകൾക്ക് മുൻഗണനാക്രമം നിയന്ത്രിച്ചും വരുമാനം കൂട്ടിയും ഇത് കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ.

ദാരിദ്ര്യം കുറഞ്ഞു

ഗ്രാമ, നഗര ഭേദമന്യേ ദാരിദ്ര്യത്തിൽ ഗണ്യമായി കുറവ്. 1973-74 മുതൽ 2011-12 വരെയുള്ള കാലയളവിൽ ഗ്രാമ, നഗര ദാരിദ്ര്യ അനുപാതം യഥാക്രമം 59.19%, 62.74%. ഇപ്പോഴത് 7.3, 15.3%.

കൃഷിയിൽ കുതിപ്പ്

 കൃഷി,അനുബന്ധമേഖലകളിലെ വളർച്ച 0.24% നിന്ന് 4.64

 ബാങ്കുകളുടെ വായ്പാനിക്ഷേപാനുപാതം 64.74% നിന്ന് 65.85

റവന്യു കമ്മി 2.51നിന്ന് 2.29%

ധനക്കമ്മി-ജി.എസ്.ഡി.പി അനുപാതം 4.57% നിന്ന് 4.11

തനതു നികുതി വരുമാന വളർച്ചാ വർദ്ധന 22.41%

വികസന വിഹിതം 15,438.16 കോടിയിൽ നിന്ന് 17,046.02

പൊതുമേഖലകളുടെ ലാഭം 386കോടി

വളർച്ചാനിരക്ക്

2012-13..... 13.26

2013-14..... 12.79

2014-15..... 10.22

2015-16..... 9.64

2016-17.... 12.97

2017-18... 10.51

2018-19.... 12.64

2019-20... 8.15

2020-21... -8.43

2021-22.. 12-01

Advertisement
Advertisement