അന്യസംസ്ഥാനത്ത് പഠിക്കുന്ന പട്ടിക വിഭാഗക്കാർക്കും സ്കോളർഷിപ്പ്
Friday 03 February 2023 1:00 AM IST
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ പുതുതലമുറ കോഴ്സുകൾക്ക് പഠിക്കുന്ന പട്ടിക വിഭാഗക്കാർക്കടക്കം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഉറപ്പാക്കിയതായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.രണ്ടരലക്ഷം വരെ വരുമാനപരിധിയുള്ളവർക്കാണ് കേന്ദ്രം സ്കോളർഷിപ്പ് നൽകുന്നത്.അതിൽ കൂടുതലുള്ളവർക്ക് സ്കോളർഷിപ്പിന് സംസ്ഥാനം തുക വകയിരുത്തുന്നു. കേന്ദ്രനിർദ്ദേശപ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകണം. ഇതിനുള്ള സംവിധാനമൊരുക്കാനുള്ള കാലതാമസമാണ് സ്കോളർഷിപ്പ് വൈകാനിടയാക്കിയത്. സ്കോളർഷിപ്പിന് പത്തുകോടി രൂപ വകയിരുത്തിയെന്നും വി.ഡി.സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.