ന്യൂനപക്ഷങ്ങളുടെ വിഹിതം വെട്ടിക്കുറച്ചത് പ്രതിഷേധാർഹം: ചെന്നിത്തല
Friday 03 February 2023 12:02 AM IST
തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ ന്യൂനപക്ഷങ്ങൾക്കുള്ള ബഡ്‌ജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ വർഷത്തെ ബഡ്‌ജറ്റ് വിഹിതമായ 5020.5കോടി 3097കോടിയാക്കിയാണ് ചുരുക്കിയത്. സംഘപരിവാർ സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ മനോഭാവം വ്യക്തമാക്കുന്നതാണ് ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ. ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.