അപകടം പ്രസവത്തിന് അഡ്മിറ്റാകാൻ പോകവേ, കാർ കത്തി ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം

Friday 03 February 2023 4:02 AM IST

 മകളും ബന്ധുക്കളും രക്ഷപ്പെട്ടു

 ഷോർട്ട് സർക്യൂട്ടെന്ന് സംശയം

കണ്ണൂർ: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് യുവതിയും ഭർത്താവും ഗർഭസ്ഥ ശിശുവും വെന്തുമരിച്ചു. മയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി.വി. പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവർക്കും ശിശുവിനുമാണ് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ 10.40ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തുന്നതിനും 500 മീറ്റർ മാത്രം അകലെയായിരുന്നു അപകടം. പ്രജിത്തും റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ഏഴുവയസുകാരി ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവർ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുൻവശത്തെ ഡോർ തുറക്കാൻ കഴിയും മുമ്പ് അഗ്‌നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.

ഡ്രൈവർ സീറ്റിന്റെ മുൻ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നത്. പ്രജിത്ത് ഉടൻ പിന്നിലെ ഡോർ തുറന്നു കൊടുത്തെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇവർ പുറത്തിറങ്ങയതിനു പിന്നാലെ കാർ തീഗോളമായി.

പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവർ കണ്ണീരോടെ പറഞ്ഞു. ഇവർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി. എന്നാൽ, കത്തിയാളുന്ന കാറിൽ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാൻ ഫയർ ഫോഴ്‌സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയിൽ ഉയർന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോർ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. ക്യാബിനും സീറ്റും പൂർണമായും കത്തിനശിച്ചു.

ഉരുവച്ചാൽ താമരവളപ്പിൽ പരേതനായ ഗോപാലന്റെയും കൗസല്യയുടെയും മകനായ പ്രജിത്ത് കെട്ടിട നിർമ്മാണത്തൊഴിലാളിയാണ്. പ്രമോദ്, പ്രകാശൻ, പ്രശാന്തൻ, പ്രസന്ന, പരേതനായ പ്രദീപൻ എന്നിവരാണ് സഹോദരങ്ങൾ. റീഷയുടെ സഹോദരി ജിൻഷ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.

വഴിക്ക് ഗന്ധം

അനുഭവപ്പെട്ടു

രാവിലെ 9 മണിയോടെയാണ് രണ്ടാമത്തെ പ്രസവത്തിനായി റീഷയെ അഡ്മിറ്റാക്കാൻ പ്രജിത്ത് ബന്ധുക്കളെ കൂട്ടി കുറ്റിയാട്ടൂരിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കണ്ണൂരിലെത്തിയപ്പോൾ കാറിനുള്ളിൽ ചെറിയ തോതിൽ ഗന്ധം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ ഭാര്യയെ എത്തിച്ച ശേഷം പരിശോധിക്കാമെന്നു തീരുമാനിക്കുകയായിരുന്നു പ്രജിത്. രണ്ട് വർഷം മാത്രം പഴക്കമുള്ള മാരുതി എസ് പ്രസോ കാറാണ് അപകടത്തിൽപ്പെട്ടത്.

ക്ഷ​ണി​ച്ച് ​വ​രു​ത്ത​രു​ത് ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടി​നെ


ക​ണ്ണൂ​ർ​ ​:​ ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​തീ​ ​പി​ടി​ക്കു​ന്ന​ത് ​വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മാ​ത്രം​ 30​ ​കാ​റു​ക​ൾ​ ​ക​ത്തി.​ ​തീ​പി​ടി​ത്ത​ത്തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടാ​ണ്.
ബേ​സ് ​മോ​ഡ​ലും​ ​ഫു​ൾ​ ​ഓ​പ്ഷ​ൻ​ ​വാ​ഹ​ന​വും​ ​ത​മ്മി​ൽ​ ​വ്യ​ത്യാ​സം​ ​വ​ലു​താ​ണ്.​ ​ബേ​സ് ​വാ​ങ്ങി​ ​അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​ ​വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​ന​ട​ത്തു​ന്ന​ ​എ​ക്സ്ട്രാ​ ​ഫി​റ്റിം​ഗ് ​അ​പ​ക​ട​ത്തെ​ ​ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണെ​ന്ന് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​പ​റ​യു​ന്നു.​
​കാ​റി​ലെ​ ​വ​യ​റിം​ഗി​ന്റെ​ ​പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ജ്ഞ​ത​യാ​ണ് ​വി​ല്ല​ൻ.


അ​ധി​ക​ ​ഫി​റ്റിം​ഗ് ന​ട​ത്തും​ ​മു​മ്പ്...

​ ​ ബ​ൾ​ബ് ​മാ​റ്റി​ ​അ​മി​ത​ ​പ്ര​കാ​ശ​വും​ ​വാ​ട്സു​മു​ള്ള​ത് ​ഘ​ടി​പ്പി​ക്കു​ന്ന​ത് ​തീ​പി​ടി​ത്ത​ത്തി​നു​ ​കാ​ര​ണ​മാകാം. ബ​ൾ​ബു​ക​ൾ​ക്ക് ​ഓ​രോ​ ​ക​മ്പ​നി​യും​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ ​വാ​ട്‌​സും​ ​അ​തി​ന​നു​സ​രി​ച്ചുള്ള വ​യ​റിം​ഗു​മാ​ണ്
​ ​ വാ​ട്‌​സ് ​കൂ​ടി​യ​ ​ബ​ൾ​ബ് ​ഇ​ടു​മ്പോ​ൾ​ ​വ​യ​റു​ക​ൾ​ ​ചൂ​ടാ​യി​ ​ഉ​രു​കി​ ​തീ​പി​ടി​ക്കാം
​ അ​ധി​ക​ ​ഫി​റ്രിം​ഗി​ന്റെ​ ​വ​യ​റു​ക​ൾ​ ​കൂ​ട്ടി​പ്പി​ടി​പ്പി​ച്ച​ ​ഇ​ൻ​സു​ലേ​ഷ​ൻ​ ​പൊ​ളി​ഞ്ഞും​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടു​ണ്ടാ​കും
​ ​ കൂ​ട്ടി​പ്പി​ടി​പ്പി​ക്കാ​ൻ​ ​ക​പ്ല​റോ​ടു​ ​കൂ​ടി​യ​ ​സ​ർ​ക്യൂ​ട്ട് ​കി​റ്റാ​ണ് ​കാ​ർ​ ​ക​മ്പ​നി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്
​ ​സ്റ്റീ​രി​യോ​ ​സി​സ്റ്റം​ ​പി​ടി​പ്പി​ക്കാ​ൻ​ ​കാ​റി​ലെ​ ​സ​ർ​ക്യൂ​ട്ടു​ക​ൾ​ ​മു​റി​ച്ച് ​വ​യ​ർ​ ​കൂ​ട്ടി​പ്പി​ടി​പ്പി​ക്കു​ന്ന​തും​ ​അ​പ​ക​ട​ക​രം


എ​ക്ട്രാ​ ​ഫി​റ്റിം​ഗി​നാ​യി​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​ഇ​ല​ക്ട്രി​ക്,​ ​ഇ​ല​ട്രോ​ണി​ക്സ് ​വ​സ്തു​ക്ക​ൾ​ ​തോ​ന്നും​പ​ടി​ ​കു​ത്തി​പ്പൊ​ളി​ക്കു​ന്ന​ത് ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​കൂ​ട്ടു​ന്നു
ഫ​റാ​സ് ​പി.​ ​ജു​നൈ​ദ്,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ,
ടി.​കെ.​ ​എം.​ ​എ​ൻ​ജി.​കോ​ളേ​ജ്,​ ​കൊ​ല്ലം

Advertisement
Advertisement