ബി.ജെ.പി ധർണ നടത്തി
Friday 03 February 2023 12:04 AM IST
ചെന്നീർക്കര : പഞ്ചായത്ത്, പട്ടികജാതി വികസന ഫണ്ട് ചിലവഴിക്കാതെ ലാപ്‌സാക്കാൻ കൂട്ടുനിൽക്കുന്നതായി ആരോപിച്ച് ബി.ജെ.പി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. ചെന്നീർക്കര പഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ശശി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ ശ്രീകുമാർ , രാജേഷ് കുമാർ, മാത്തുർ,ജി.വിദ്യാധിരാജൻ, ജയാ ശ്രീകുമാർ , ശ്രീലതാ ശശി, ദിനേശ് മുട്ടത്ത് കോണം, ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.