(ഹിന്ദുമത പരിഷത്ത്) വിഭവസമാഹരണം ആരംഭിച്ചു
Thursday 02 February 2023 11:06 PM IST
അയിരൂർ: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ചുള്ള അന്നദാനത്തിന് വിഭവ സമാഹരണം തുടങ്ങി. ഇടനാട് അരക്തകണ്ഠൻകാവ് മഹാദേവർ ക്ഷേത്രത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, ശാന്താ നായരിൽ നിന്ന് സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. 570ാം നമ്പർ കരയോഗം പ്രസിഡന്റ് ബാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി , അനിരാജ് ഐക്കര, കെ. ആർ. വേണുഗോപാൽ, പി.ആർ. ഗോപിനാഥൻ നായർ, രത്‌നമ്മ വി. പിള്ള, വിലാസിനി രാമചന്ദ്രൻ, പ്രസന്ന വേണുഗോപാൽ, വിജയാനന്ദൻ നായർ, കെ.എസ്. സദാശിവൻനായർ, രാധ എസ്. നായർ, കെ. എൻ . സദാശിവൻ നായർ, ശ്രീജിത്ത് അയിരൂർ, എം.ടി. ഭാസ്‌കരപണിക്കർ, കെ.ആർ. ശിവദാസ്, പ്രീത ബി. നായർ, പുഷ്പ അനിൽ, പ്രൊഫ. ശങ്കരനാരായണ പിള്ള, സന്തോഷ് കുറുപ്പ്, നന്ദകുമാർ എൻ. കെ. , അനിൽ പുല്ലാട്, രാധാമണിയമ്മ, മീര ഭായി എന്നിവർ പ്രസംഗിച്ചു.