കെ.പി.എസ്. ടി.എ സമര രംഗത്തേക്ക്

Friday 03 February 2023 12:18 AM IST
കെ.പി. എസ്. ടി. എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എൽ ഷാജു ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : വിദ്യാഭ്യാസ രംഗത്തെ ഒട്ടനവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരം കെ.പി.എസ്.ടി.എ ഇടപെടലുകൾ നടത്തിയിട്ടും സർക്കാരിന്റെ ക്രിയാത്മകയില്ലായ്മ സമര മുഖത്തേക്കാണ് സംഘടനയെ എത്തിക്കുന്നതെന്ന് മലപ്പുറം വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എൽ ഷാജു പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ സുരേഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. വിനോദ് കുമാർ , ജില്ലാ ട്രഷറർ കെ.വി മനോജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ഹാരിസ് ബാബു ( പ്രസിഡന്റ് ), ടി.വി. സജിൽ കുമാർ (സെക്രട്ടറി), യു.കെ അബൂബക്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.