നഗരസഭ ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്
Friday 03 February 2023 12:21 AM IST
തിരൂർ: തകർന്നു കിടക്കുന്ന തിരൂർ റെയിൽവേ നടപ്പാലം ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ തിരൂർ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്ലാബ് തകർന്ന് വീണതിനെ തുടർന്ന് മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന തിരൂർ റെയിൽവേ നടപ്പാലം അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ചാണ് ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തിരൂർ ടൗൺകമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് സി.ഐ.ടി.യു തിരൂർ മുനിസിപ്പൽ പ്രസിഡന്റ് വി. ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ, പ്രദീപ് സംസാരിച്ചു. മാർച്ചിന് പി വി ഭാസ്‌കരൻ, മുസ്തഫ, ബാബു എന്നിവർ നേതൃത്വം നൽകി