സൗത്ത് സോൺ വനിതാ ക്രിക്കറ്റ് ടീമിൽ നാലു മലയാളി താരങ്ങൾ

Thursday 02 February 2023 11:41 PM IST

സജന ക്യാപ്ടൻ

തിരുവനന്തപുരം : ഹൈദരാബാദിൽ നടക്കുന്ന ഇന്റർ സോണൽ വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള സൗത്ത് സോൺ ടീമിൽ നാലുമലയാളി താരങ്ങൾ ഇടം പിടിച്ചു. മലയാളിയായ എസ്.സജനയാണ് ടീം ക്യാപ്ടൻ. മിന്നു മണി,ജെ.എസ് ദീപ്തി,സൂര്യ സുകുമാർ എന്നിവരാണ് ടീമിലത്തിയ മറ്റ് മലയാളി താരങ്ങൾ.ഇന്നലെ തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

Advertisement
Advertisement