ബുംറ പരിശീലനം തുടങ്ങി

Thursday 02 February 2023 11:55 PM IST

ബെംഗളുരു :പരിക്കുമൂലം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന പേസർ ജസ്പ്രീത് ബുംറ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബൗളിംഗ് പരിശീലനം തുടങ്ങി. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പാണ് ബുംറയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ വർഷം അവസാന ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയോടെ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങിയെങ്കിലും പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ അതിന് കഴിഞ്ഞില്ല. കിവീസിനെതിരായ ട്വന്റി ട്വന്റി,ഏകദിന പരമ്പരകളിലും പുറത്തിരുന്ന ബുംറ ഓസ്ട്രേലിയ്ക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിലും ഇല്ല. ഓസ്ട്രേലിയ്ക്ക് എതിരായ അവസാന രണ്ട് ടെസ്റ്റുകളിൽ താരത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.