ജലജീവൻ മിഷനിൽ താത്‌കാലിക നിയമനം
Friday 03 February 2023 12:10 AM IST
തിരുവനന്തപുരം: വാട്ടർ അതോറിട്ടി അരുവിക്കര ഡിവിഷനിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ഐ.ടി.ഐ സിവിൽ/ഉയർന്ന യോഗ്യതയുള്ളവരിൽ നിന്ന് 179 ദിവസത്തെ കരാർ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. വാട്ടർ അതോറിട്ടി സർവീസിൽ തുല്യയോഗ്യത വേണ്ട തസ്തികയിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രതിദിന വേതനം 755രൂപ. ഉദ്യോഗാർഥികൾ 8ന് രാവിലെ 11ന് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തണം.