സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കി
Friday 03 February 2023 12:02 AM IST
തിരുവനന്തപുരം: മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന 228 സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. പാർലമെന്റ് പാസാക്കിയ പ്രിവെൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് വിചാരണയില്ലാതെ കരുതൽ തടങ്കലിലാക്കുന്നത്. ജനുവരിയിൽ മാത്രം 1469 പേരെ അറസ്റ്റുചെയ്തു. കഴിഞ്ഞവർഷം എക്സൈസ് 6116 മയക്കുമരുന്ന് കേസുകളിൽ 6031പേരെയും പൊലീസ് 25240 കേസുകളിലായി 29514പേരെയും അറസ്റ്റുചെയ്തതായും പിടികൂടിയ എം.ഡി.എം.എയുടെ അളവിൽ 1300ശതമാനം വരെ വർദ്ധനയുണ്ടായെന്നും മന്ത്രി പറഞ്ഞു.