പെൻഷൻകാരുടെ പഞ്ചദിന സത്യാഗ്രഹം
Friday 03 February 2023 12:25 AM IST
കരുനാഗപ്പള്ളി: സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശ്ശികകൾ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ട്രഷറിക്ക് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സമരം യു.ഡി.എഫ് ജില്ലാ ചെയർമൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, സംസ്ഥാന വനിതാഫോറം പ്രസിഡന്റ് എ.നസീംബീവി, ബോബൻ ജി.നാഥ്, കെ.ഷാജഹാൻ, മാരിയത്ത് , ജെ.വിശ്വംഭരൻ, ഇ.അബ്ദുൽസലാം എന്നിവർ സംസാരിച്ചു.