എസ്.ബി.ഐ വിപണന മേള
Friday 03 February 2023 1:00 AM IST
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ലേഡീസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപണന മേള "സഹായഹസ്തം" സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മേള ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ.മഹേഷ് കുമാർ, റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഹരികുമാർ, ഡെസ്ഡി മോന ജോസഫ്, വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
സഹായഹസ്തം മേളയിലൂടെ ലഭിച്ച തുക പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചതായി ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ അറിയിച്ചു. വിവിധ ബ്രാൻഡുകളും വനിതാ കൂട്ടായ്മകളും മേളയുടെ ഭാഗമായി.