കേന്ദ്ര ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു ധർണ
Friday 03 February 2023 1:05 AM IST
കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ ജില്ലയോടും പരമ്പരാഗത വ്യവസായ മേഖലകളോടുമുള്ള അവഗണനയ്ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പാർവതി മില്ലിന് സമീപം മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, എ.എം.ഇക്ബാൽ, ജി.ആനന്ദൻ, എ.അനിരുദ്ധൻ എന്നിവർ സംസാരിച്ചു, സബീന സ്റ്റാൻലി, ഗിരിജ കുമാരി, ഷീന, സുബ്രഹ്മണ്യൻ, ജെ.ഷാജി, വിശാരദൻ പത്തനാപുരം തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു.