സമരപ്രഖ്യാപന കൺവെൻഷൻ

Friday 03 February 2023 1:06 AM IST

അഞ്ചൽ: ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ഓയിൽ പാം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് നടക്കും. ഭാരതീപുരം ഓയിൽ പാം സീനിയർ മാനേജർ ഓഫീസ് പടിക്കൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, തൊഴിലാളികളുടെ ലയങ്ങൾ പൂർണമായും നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് ജി.ദിനേശ് കുമാറും സെക്രട്ടറി ടി.അജയനും പറ‌ഞ്ഞു.