ബൈബിൾ കത്തിച്ചതിൽ മെത്രാൻ സമിതി പ്രതിഷേധം
Friday 03 February 2023 2:20 AM IST
കൊച്ചി: ബൈബിൾ കത്തിക്കുകയും ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിൽ കത്തോലിക്കാ മെത്രാൻ സമിതി പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ പ്രതിഷേധിച്ചു.
ബൈബിൾ കത്തിച്ചതിനെ രാഷ്ട്രീയ ഭേദമെന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിന്റെ തൂണുകൾ അതിനോട് സന്ധി ചെയ്യുന്ന തരത്തിൽ പുലർത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് കമ്മിഷൻ പറഞ്ഞു.
യോഗത്തിൽ കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ്പ് തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പങ്കെടുത്തു.