എ.എസ്.ജി.കെ വാർഷിക സമ്മേളനം നാളെ തുടങ്ങും

Friday 03 February 2023 3:00 AM IST

തിരുവനന്തപുരം: അസോസിയേഷൻ ഒഫ് സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്സ് ഒഫ് കേരള (എ.എസ്.ജി.കെ)​ പതിന്നാലാം വാർഷിക സമ്മേളനം നാളെ വൈകിട്ട് ഏഴിന് ഹോട്ടൽ എസ്.പി ഗ്രാൻഡ് ഡേയ്സിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്‌ഘാടനം ചെയ്യും. ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജനും ജി.ജി ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി. മനോജും വിശിഷ്ടാതിഥികളാക്കും.

സമ്മേളനത്തിൽ സംസ്ഥാനത്തെ പ്രമുഖ സീനിയർ സർജന്മാരെ ആദരിക്കും. ഗോകുലം മെഡിക്കൽ കോളേജിലെയും ജി.ജി ഹോസ്പിറ്റലിലെയും ഗ്യാസ്‌ട്രോ സർജറി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്‌ടർമാർ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 11ന് പ്രൊഫ. എൻ. രാജൻ സ്മാരക പ്രഭാഷണം ന്യൂഡൽഹി മാക്സ് സി.എൽ.ബി.എസ് ലിവർ ട്രാൻപ്ലാന്റ് സെന്റർ പ്രസിഡന്റ് ഡോ. സുഭാഷ് ഗുപ്ത നിർവഹിക്കും. തുടർന്ന് യുവ സർജന്മാരുടെ പ്രബന്ധാവതരണവും ശസ്ത്രക്രിയാ വീഡിയോകളുടെ പ്രദർശനവുമുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച്,​സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിലെ നവീന സങ്കേതങ്ങൾ വിശദമാക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിന് സമ്മേളനം സമാപിക്കും.