ഖലീലുൽ ബുഖാരി തങ്ങളെ സമസ്ത സെക്രട്ടറിയായി തിരഞ്ഞെടുത്തു

Friday 03 February 2023 3:04 AM IST
ഖലീലുൽ ബുഖാരി തങ്ങൾ

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ (എ.പി വിഭാഗം) സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാരന്തൂർ മർക്കസിൽ ചേർന്ന സമസ്ത മുഷാവറയിലാണ് തീരുമാനം. സമസ്ത സെക്രട്ടറിയായിരുന്ന കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഖലീലുൽ ബുഖാരി തങ്ങളെ തിരഞ്ഞെടുത്തത്.