നായ്ക്കുട്ടിയെ മോഷ്ടിച്ച എൻജി. വിദ്യാർത്ഥികൾക്ക് ജാമ്യം
Friday 03 February 2023 3:11 AM IST
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്ന് നായ്‌ക്കുട്ടിയെ മോഷ്ടിച്ച കേസിൽ കർണാടക സ്വദേശികളായ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ജാമ്യം. കാവേരി സ്വദേശി നിഖിൽ (23) ഷിമോഗ സ്വദേശി ശ്രേയ (23) എന്നിവർക്കാണ് എറണാകുളം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എട്ടാംകോടതി ജാമ്യം അനുവദിച്ചത്.
പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബാസിത് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മോഷണം നടത്തി കർണാടകത്തിലേക്ക് കടന്ന പ്രതികളെ ഉഡുപ്പി ജില്ലയിലെ കർക്കാലയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.