മെ​ഡി.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഫീ​സ് ​ഒ​ഴി​വാ​ക്കും

Friday 03 February 2023 3:14 AM IST

തിരുവനന്തപുരം: ഹെൽത്ത് കാർഡ് കൈക്കൂലി വാങ്ങി ഒപ്പിട്ടു നൽകിയ സാഹചര്യത്തിൽ, മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​ഡോക്‌ടർമാക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കും.

ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​ർ​ക്ക് 100​ ​രൂ​പ​യും​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​ർ​ക്ക് 150​ ​രൂ​പ​യും​ ​ഫീ​സ് ​വാ​ങ്ങാ​മെ​ന്ന് 2011​ൽ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​ ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.

അതേസമയം, പ​ണം​ ​വാ​ങ്ങി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ത് ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മ​ല്ലെ​ന്നും​ ​സം​സ്ഥാ​ന​ത്ത് ​ഉ​ട​നീ​ളം​ ​ഡോ​ക്ട​ർ​മാ​ർ വ്യാ​ജ​ ​ഹെ​ൽ​ത്ത് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കു ന്നുണ്ടെന്നും വ്യാപരികൾ ആരോപിക്കുന്നു. ഇതുവരെ നൽകിയ കാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.

പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്നാ​ൽ​ പ​രി​ശോ​ധി​ക്കാ​മെ​ന്നും​ ​ന​ൽ​കി​യ​ ​കാ​ർ​ഡു​ക​ൾ​ ​റ​ദ്ദാ​ക്കു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​പറഞ്ഞു.


സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​അ​റി​യി​ക്കാം
-​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്


അ​ഴി​മ​തി​യു​ടെ​ ​ക​റ​ ​പു​ര​ളു​ന്ന​ ​ഹെ​ൽ​ത്ത് ​കാ​ർ​ഡി​ന്റെ​ ​വി​ത​ര​ണം​ ​നി​റു​ത്തി​വ​യ്ക്ക​ണം
-​എം.​ ​ന​സീർ
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി


രോ​ഗി​യെ​ ​പ​രി​ശോ​ധി​ക്കാ​തെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല
-​ഡോ.​ ​ടി.​എ​ൻ.​ ​സു​രേ​ഷ്
പ്ര​സി​ഡ​ന്റ്,​ ​കെ.​ജി.​എം.ഒ

Advertisement
Advertisement