മുഖ്യമന്ത്രിയുടെ യൂറോപ് സന്ദർശനം രാജ്യാന്തര ഏജൻസികളുടെയും നിക്ഷേപകരുടെയും താൽപര്യം വർദ്ധിപ്പിച്ചു, പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ 10 കോടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനവും തുടർ പ്രവർത്തനങ്ങളും വഴി രാജ്യാന്തര ഏജൻസികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താൽപര്യം വർദ്ധിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ. മുഖ്യമന്ത്രി നടത്തിയ ഫിൻലന്റ്, നോർവെ. യുണൈറ്റ്ഡ് കിംഗ്ഡം, വെയിൽസ് സന്ദർശനം കൊണ്ടുണ്ടായ കാര്യങ്ങൾ ബഡ്ജറ്റ് അവതരണത്തിനിടെ പറയുകയായിരുന്നു മന്ത്രി. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികൾ, സംരംഭകത്വം, ദുരന്തനിവാരണം, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
രാജ്യങ്ങളിലെ അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് ഗവേഷണം, പഠനങ്ങൾ എന്നിവ ആരംഭിക്കാനും ഇതിന് കേരളത്തിന് സഹായമാകുന്ന മികച്ച രീതികൾ സ്വീകരിക്കാനും തീരുമാനിച്ചതായി അറിയിച്ച ധനമന്ത്രി പ്ളാനിംഗ് ആന്റ് ഇംപ്ളിമെന്റേഷൻ വകുപ്പിന് കീഴിൽ ഇതിനായി കോർപസ് ഫണ്ട് 10 കോടി രൂപ നീക്കിവച്ചതായും സഭയിൽ പ്രഖ്യാപിച്ചു.