നേത്രാരോഗ്യത്തിന് 50 കോടി; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണടകളും മരുന്നുകളും

Friday 03 February 2023 10:25 AM IST

തിരുവനന്തപുരം: നേത്രാരോഗ്യത്തിനായി ബഡ്ജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 'നേർക്കാഴ്ച' എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി അറിയിച്ചു.

നാലുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വോളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ ക്യാംപയിനാണിത്. കാഴ്ച വെെകല്യങ്ങൾ കണ്ടെത്തുന്നവരിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽക്കുമെന്നും കാഴ്ച വെെകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വെെദ്യോപദേശവും മരുന്നുകളും നൽകുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement