കർഷകർക്ക് കൈത്താങ്ങുമായി സർക്കാർ, തേങ്ങയുടെ താങ്ങുവില കൂട്ടി; കാർഷിക മേഖലയ്ക്ക് 971 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി
Friday 03 February 2023 10:37 AM IST
തിരുവനന്തപുരം: കാർഷിക മേഖലയ്ക്കായി സംസ്ഥാന ബഡ്ജറ്റിൽ 971 കോടി വകയിരുത്തി. നാളികേര പദ്ധതിക്കായി 60.85 കോടിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. തേങ്ങയുടെ താങ്ങുവില 32 രൂപയിൽ നിന്ന് 34 ആക്കി.
നെൽകൃഷിക്കായി 91.05 കോടി രൂപയും സ്മാർട്ട് കൃഷിഭവനുകൾക്ക് 10 കോടി രൂപയും കാർഷിക കർമ്മ സേനകൾക്ക് എട്ട് കോടിയും വകയിരുത്തി. വിള ഇൻഷുറൻസിന് 30 കോടി രൂപ പ്രഖ്യാപിച്ചു. തൃത്താലക്കും കുറ്റിയാടിക്കും നീർത്തട വികസനത്തിന് രണ്ട് കോടി രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് പ്രഖ്യാപനങ്ങൾ
# കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് നൂറ് കോടി പ്രഖ്യാപിച്ചു.
# വന്യജീവി ആക്രമണം തടയാൻ 50 കോടി വകയിരുത്തി.
# പുതിയ ഡയറി പാർക്കിന് രണ്ട് കോടി പ്രഖ്യാപിച്ചു.
# റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.