ജലപാതയ്ക്ക് 300 കോടി, സംസ്ഥാന പാതകൾ വികസിപ്പിക്കാൻ 75 കോടി രൂപ: സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Friday 03 February 2023 10:48 AM IST

തിരുവനന്തപുരം:ദേശീയ പാതാ വികസനത്തിന് ഇതുവരെ സംസ്ഥാനം ചെലവാക്കിയത് 5680കോടി രൂപയാണെന്നും മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷമിടുന്നു എന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന പാതകൾ വികസിപ്പിക്കാൻ ബഡ്ജറ്റിൽ 75 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി അറയിച്ചു. . വിഴിഞ്ഞം റിംഗ് റോഡ് വ്യാവസായിക ഇടനാഴിയായി മാറും. ഇതിനായി കിഫ്ബി വഴി 1000 കോട‌ി രൂപ വകയിരുത്തിയിട്ടുണ്ട്. വെസ്റ്റ് കോസ്റ്റ് സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി വകയിരുത്തിയിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്‌ജറ്റ് അവതരണം നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തു‌ടരുകയാണ്. രാവിലെ ഒൻപത് മണിയോടെയാണ് ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.

Advertisement
Advertisement