അർബുദ രോഗ ചികിത്സയ്ക്ക് ഊന്നൽ നൽകി സംസ്ഥാന ബഡ്ജറ്റ്, ആർ സി സിയ്ക്ക് 81 കോടി; കാരുണ്യ പദ്ധതിക്കായി 574.5 കോടി വകയിരുത്തി

Friday 03 February 2023 10:55 AM IST

തിരുവനന്തപുരം: അർബുദ രോഗ ചികിത്സയ്ക്ക് ഊന്നൽ നൽകി സംസ്ഥാന ബഡ്ജറ്റ്. മലബാർ കാൻസർ സെന്റർ നവീകരണത്തിനായി 28 കോടിയും കൊച്ചി കാൻസർ സെന്ററിന് 14.5 കോടി രൂപയുമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആർ സി സിയ്ക്ക് 81 കോടി രൂപ വകയിരുത്തി.

ആരോഗ്യമേഖലയ്ക്ക് 2828 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കായി 463.75 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് വികസനത്തിനായി 237.27 കോടിയും,​ ആയൂർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടിയും വകയിരുത്തി,​


പേവിഷ ബാധയ്ക്ക് വാക്‌സിൻ വികസിപ്പിക്കാൻ അഞ്ച് കോടി രൂപയും,​ കാരുണ്യ പദ്ധതിക്കായി 574.5 കോടിയും പ്രഖ്യാപിച്ചു. മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടിയും വകയിരുത്തി.