വരുമാനം വർദ്ധിപ്പിക്കുവാൻ സർക്കാർ കക്കാനോ, ലഹരികടത്താനോ പോകുന്നതാണ് ഇതിലും നല്ലത്, ബഡ്ജറ്റിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ്
Friday 03 February 2023 12:05 PM IST
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി നികുതികളിൽ വർദ്ധനവ് വരുത്തിയതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ വരുമാനം വർദ്ധിപ്പിക്കാൻ കക്കാനോ, ലഹരി കടത്താനോ പോകുന്നതാണ് നല്ലതെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക സുരക്ഷാ സെസ് അല്ല ഇത് സാമൂഹിക അരക്ഷിതാവസ്ഥാ സെസാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാമൂഹിക സുരക്ഷാ സെസ് അല്ല ഇത് സാമൂഹിക അരക്ഷിതാവസ്ഥാ സെസ് ....
സർക്കാർ വരുമാനം വർദ്ധിപ്പിക്കുവാൻ കക്കാനോ സഖാവ് ഷാനവാസിനെ പോലെ ലഹരികടത്താനോ പോകുന്നതാണ് ഇതിലും നല്ലത്.