ഹരിത വിദ്യാലയത്തിൽ ചെറുപുഷ്പം സ്കൂൾ

Saturday 04 February 2023 12:02 AM IST

വടക്കഞ്ചേരി: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ ഇന്ന് വൈകിട്ട് 7.30ന് ചെറുപുഷ്പം ഗേൾസ് ഹൈസ്കൂളിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കും. അക്കാദമിക-കലാ-കായിക മികവുകളും സാമൂഹിക ഇടപെടലുകളും അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും.

സംസ്ഥാനത്തെ 109 സ്കൂളുകൾ പങ്കെടുക്കുന്ന ഷോയിൽ ജില്ലയിൽ നിന്ന് 12 വിദ്യാലയങ്ങളാണുള്ളത്. നേരത്തേ ചിറ്റൂർ ജി.വി.എൽ.പി.എസ്, മുണ്ടൂർ ജി.എൽ.പി.സ്,​ കുഴൽമന്ദം യു.ജെ.ബി.എസ്, പുതിയങ്കം ജി.യു.പി.എസ്, ഭീമനാട് ജി.യു.പി.എസ്, മൂത്താന്തറ കർണ്ണകിയമ്മൻ എച്ച്.എസ്.എസ്,​ എടപ്പലം പി.ടി.എം വൈ.എച്ച്.എസ്, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്,​ പാലക്കാട് മോയൻ ജി.എൽ.പി.എസ്,​ കാട്ടുകുളം എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

Advertisement
Advertisement