ബഡ്ജറ്റ് കർഷക ദ്രോഹം: കർഷകമോർച്ച
Saturday 04 February 2023 12:24 AM IST
പാലക്കാട്: സംസ്ഥാന ബഡ്‌ജറ്റ് കാർഷിക മേഖലയ്ക്ക് ഒരു സഹായവും നൽകിയില്ലെന്നും പെട്രോളിയം വില വർദ്ധന മേഖലയിൽ കൂടുതൽ തിരിച്ചടി സൃഷ്ടിക്കുമെന്നും കർഷക മോർച്ച ജില്ല അദ്ധ്യക്ഷൻ കെ.വേണു ആരോപിച്ചു. നെല്ലിന്റെ താങ്ങുവില കേന്ദ്രം വർദ്ധിപ്പിച്ചിട്ടും സംസ്ഥാനം അനങ്ങപ്പാറ നയമാണ് സ്വീകരിച്ചത്.
ബഡ്ജറ്റിൽ നെല്ലിന്റെ വില വർദ്ധനവ് പ്രതീക്ഷിച്ച കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇത് കൃഷിക്കാരെ വീണ്ടും കടക്കെണിയിലാക്കും. അന്നം തരുന്ന കർഷകർക്ക് ചെറിയ സഹായം പോലും ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.