അധിക നികുതി പിൻവലിക്കണമെന്ന്

Saturday 04 February 2023 12:05 AM IST

പാലക്കാട്: സംസ്ഥാന സർക്കാറിന്റെ അഴിമതിയും ധൂർത്തും കാര്യക്ഷമത ഇല്ലായ്മയും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ കൊള്ളയടിച്ച് നികത്താനുള്ള നീക്കമാണ് ബഡ്ജറ്റിലെന്ന് കേരള ഉപഭോക്തൃ ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി ആരോപിച്ചു. വെള്ളത്തിനും വൈദ്യുതിക്കും ചാർജ്ജ് കൂട്ടിയതിനും പെട്രോളിയം ഉല്പന്നങ്ങൾക്ക് രണ്ടു രൂപ വർദ്ധിപ്പിച്ചതിനും പുറമെ കെട്ടിട നികുതി വർദ്ധനവ് കൂടിയാകുമ്പോൾ ഗണ്യമായ വിലക്കയറ്റത്തിന് കാരണമാകും. ബഡ്ജറ്റിലെ അധിക നികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ എ.കെ.സുൽത്താൻ അദ്ധ്യക്ഷനായി. ജന.കൺവീനർ ഡോ.മാന്നാർ ജി.രാധാകൃഷ്ണൻ, എം.രാമകൃഷ്ണൻ, എസ്.കുമാരൻ, എസ്.ശശീന്ദ്രൻ, എ.നടരാജൻ, കെ.രാമകൃഷ്ണൻ, എസ്.രാധാകൃഷ്ണൻ,​ കെ.വിജയനാഥൻ, ടി.അബൂബക്കർ, എം.സി.വിജയരാഘവൻ, ആർ.രാമകൃഷ്ണൻ പ്രസംഗിച്ചു.