പെരുമ്പാവൂർ: പ്രശസ്ത കഥകളി നടൻ പുന്നയം ചന്ദ്രമന നാരായണൻ നമ്പൂതിരി (81) നിര്യാതനായി. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നിന്നാണ് കഥകളി അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം ഗോപി തുടങ്ങിയവരോടൊപ്പം നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: നൃത്താദ്ധ്യാപികയായ സാവിത്രി. മക്കൾ: വാണി, ജയ (കെ.എസ്.ഇ.ബി), ഗോവിന്ദൻ. മരുമക്കൾ: ഈശ്വരൻ, പ്രസന്നൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |