ആലിക്കുട്ടി ഹാജി
കാഞ്ഞങ്ങാട്:കൊവ്വൽപ്പള്ളിയിലെ സി.എച്ച്.ആലിക്കുട്ടി ഹാജി (75) നിര്യാതനായി. കോട്ടച്ചേരി ബദരിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ പഴയ കാല വസ്ത്രവ്യാപാര സ്ഥാപനമായ ഫിർദൗസ് ഫാബ്രിക്സ് വിവിധ സ്ഥാപനങ്ങളുടെ പാർട്ണറും ആയിരുന്നു. കാഞ്ഞങ്ങാട് മേഖലയിൽ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും മത-സാമൂഹിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യമാർ: സീനത്ത് പാണത്തൂർ, പരേതയായ മുനീറ. മക്കൾ: നദീറലി, ആത്തിഖ, മർഹമത്ത് റാഹില, ഫാത്തിമ, ഖദീജ, ബഷീർ. മരുമക്കൾ: ഉസ്മാൻ (ബല്ലാ കടപ്പുറം), മുസ്തഫ ഹാജി (നിടുങ്കണ്ട), അബ്ദുൾ അസീസ് അഷ്റഫി (പ്രമുഖ വാഗ്മി), നാസർ (ബല്ലാ കടപ്പുറം), ഷംന, ഹുസ്ന. സഹോദരങ്ങൾ: സി.എച്ച്. ബഷീർ, പരേതരായ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച്.മുഹമ്മദ് ഹാജി, സി.എച്ച്. മൊയ്തു ഹാജി, സി.എച്ച്. ഇബ്രാഹിം ഹാജി, സി.എച്ച്.ഇസ്മായിൽ ഹാജി, സി.എച്ച്. ആയിഷ. .