തൊടിയൂർ: തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സബ് ജില്ല, ജില്ല, സംസ്ഥാന യുവജനോത്സവം, ഐ.ടി, സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരായ വിദ്യാർത്ഥികളെ സ്കൂൾ പി.ടി. എയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അനുമോദിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് അനുമോദന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.അജിത്ത് കുമാർ അദ്ധ്യക്ഷനായി.എസ്.എം.സി ചെയർമാൻ ഉണ്ണികൃഷ്ണപിള്ള, മദർ പി.ടി.എ പ്രസിഡന്റ് ജാൻസിജോബ്, വാർഡ് അംഗം കെ.ധർമ്മാസ് ,
പ്രിൻസിപ്പൽ പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് എസ്.സുസ്മി, ഡോ.കെ.ജി.പുഷ്പലത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |