കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച് രാസലഹരി വിതരണം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കൂനമ്മാവ് കരിങ്കാതുരുത്ത് കൊങ്ങോർപ്പിള്ളി രജനീഭവനിൽ അനന്തകൃഷ്ണനാണ് (27) ഡാൻസാഫിന്റെ പിടിയിലായത്.
മുളവുകാട് ചൂളക്കൽകോളനിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 1.27 ഗ്രാം എം.ഡി.എം.എയും അളവുയന്ത്രവും ലഹരി നിറയ്ക്കാനുള്ള കവറുകളുമുൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. മുളവുകാട്, വടക്കൻപറവൂർ പൊലീസ് സ്റ്റേഷനുകളിലെ രണ്ട് എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |