കൊല്ലം: പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ വീണ്ടും പിന്തുടർന്ന് മാനഹാനി വരുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. പോത്തൻകോട്, അയിരൂപ്പാറതുണ്ടത്തിൽ, പ്ലാവിള വീട്ടിൽ മനുവാണ് (29) കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് പ്രതിക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഫോണിലേക്ക് നിരന്തരം വിളിച്ചും അശ്ലീല സന്ദേശങ്ങൾ അയച്ചും, പെൺകുട്ടിയെ പിന്തുടർന്ന പ്രതി വീട്ടിലേക്കുള്ള വഴിയിൽ വച്ച് കയറിപ്പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |