സൂര്യ ചിത്രത്തിലെ അണിയറ പ്രവർത്തകരുമായി പിണങ്ങി തൃഷ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം
സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്" ചിത്രത്തിന്റെ അണിയറപ്രവർത്തകരും നായികയായ തൃഷയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ തൃഷ പങ്കെടുച്ചിരുന്നില്ല. ഇതിന് പിന്നാലെ താരം വിമർശനങ്ങൾ നേരിട്ടിരുന്നു.
രണ്ടു പതിറ്റാണ്ടിനുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്നുവെന്നതാണ് കറുപ്പിന്റെ പ്രത്യേകത. 'പ്രീതി' എന്ന അഭിഭാഷകയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിദ്ധ്യം ചർച്ചയായതിന് പിന്നാലെ തന്റെ ക്യാരക്റ്റർ ടീസർ പങ്കുവച്ച് കൊണ്ട് തൃഷ രംഗത്തെത്തിയിരുന്നു.
തന്റെ സിനിമയുടെ ടീം തന്നെ അവഗണിക്കുകയാണെന്ന സൂചനയും ഇതിൽ തൃഷ നൽകിയിട്ടുണ്ട്. താൻ ഈ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ ഇപ്പോൾ ഓർമിച്ചതിൽ സന്തോഷമുണ്ടെന്നും താരം കുറിച്ചു. 'നന്ദി, ഞാൻ പോലും മറന്നുപോയി. ഇപ്പോൾ എങ്കിലും ഒരു റിമെെൻഡർ വച്ചതിൽ സന്തോഷമുണ്ട്' എന്നാണ് താരം എക്സിൽ കുറിച്ചത്.
Thank you ☺️ Even I forgot.Good to know they set a reminder now atleast😅 https://t.co/vAgpPJiJJ9
— Trish (@trishtrashers) May 1, 2026
ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ 'എന്റെ ക്ഷണക്കത്ത് മെയിലിൽ എവിടെയോ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു'- എന്നാണ് നടി പറഞ്ഞത്. മേയ് 14ന് തിയേറ്ററുകളിൽ എത്തുന്ന കറുപ്പ്, തമിഴ് സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്.
Guess my invite got lost in the mail :)
— Trish (@trishtrashers) May 1, 2026
ഇന്ദ്രൻസ്, സ്വാസിക, നാട്ടി, അനഘ മായ രവി, സുപ്രീത് റെഡ്‌ഡി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്വാസികയുടെ ഡാൻസ് നമ്പർ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ചിമ്പുവും സായ് അഭ്യങ്കറും അസൽ കോളാറും ചേർന്ന ആലപിച്ച 'നാങ്ക നാലു പേര്" എന്ന ഗാനരംഗത്താണ് സ്വാസികയുടെ ഡാൻസ്. ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.